കേരള നദ്വത്തുൽ മുജാഹിദീൻ ബാലരാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ റമദാൻ പഠന ക്ലാസ് സംഘടിപ്പിച്ചു. കെ.എൻ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അൽ അമീൻ ബീമാപള്ളി പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു. ബാലരാമപുരം കെ.എൻ.എം യൂണിറ്റ് സെക്രട്ടറി സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. കല്ലമ്പലം സലഫി മസ്ജിദ് ഖത്തീബ് ബഷീർ സ്വലാഹി കൂരാട് മുഖ്യപ്രഭാഷണം നടത്തി. ബാലരാമപുരം സലഫി മസ്ജിദ് ഇമാം ഷാഹിദ് മൗലവി ,ശുഹൂദ് സലഫി , മദ്രസ പി.റ്റി.എ പ്രസിഡന്റ് മുസമ്മിൽ എന്നിവർ സംസാരിച്ചു.
