അണ്ടൂർക്കോണം: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വന്നിട്ടുള്ള കുറവ് വീണ്ടും രോഗം വ്യാപിക്കുന്നതിനുള്ള കാരണമായി കരുതുന്നതിനാൽ ഈ സാഹചര്യം മറികടക്കുന്നതിനായി സർക്കാർ നിർദ്ദേശാനുസരണം 45 വയസ് കഴിഞ്ഞ മുഴുവൻ പേർക്കും യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ ലഭ്യമാക്കുവാൻ അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്.
3 വാർഡുകൾക്ക് ഒരു വാക്സിനേഷൻ കേന്ദ്രം എന്ന നിലയ്ക്കാണ് സജ്ജീകരിക്കുന്നത്. ഈ മാസം12 (തിങ്കൾ) -ന് രാവിലെ 10 മണി മുതൽ 3 മണി വരെയാണ് വാക്സിനേഷൻ നടക്കുന്നത്. ചുവടെ ചേർക്കുന്ന നിർദ്ദേശാനുസരണം മുഴുവൻ പേരും വാക്സിൻ സ്വീകരിക്കുവാൻ പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.
വാർഡ് – തീയതി – വാക്സിനേഷൻ കേന്ദ്രം
1) അണ്ടൂർക്കോണം, കീഴാവൂർ, പറമ്പിൽപ്പാലം വാർഡുകൾ – (12/04/2021 തിങ്കൾ) – ഗവ.എൽ.പി.എസ് അണ്ടൂർക്കോണം.
2) വെളളൂർ, കൊയ്ത്തൂർക്കോണം, തിരുവെള്ളൂർ വാർഡുകൾ – (13/04/2021 ചൊവ്വ) – കിളിത്തട്ടിൽ ദേവീക്ഷേത്ര ആഡിറ്റോറിയം, കൊയ്ത്തൂർക്കോണം.
3) പാച്ചിറ, പള്ളിച്ചവീട്, കുന്നിനകം വാർഡുകൾ – (14/04/2021 ബുധൻ) – ഗവ. എൽ.പി.എസ്, ആലുംമൂട്.
4) കണിയാപുരം, ആലുംമൂട്, തെക്കേവിള വാർഡുകൾ – (15/04/2021 വ്യാഴം) -അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് ആഡിറ്റോറിയം.
5) വലിയ വീട്, കണ്ടൽ, കരിച്ചാറ വാർഡുകൾ – (16/04/2021 വെള്ളി) – ഗവ. യു പി.എസ്, കണിയാപുരം.
6) ശ്രീപാദം, മൈതാനി പള്ളിപ്പുറം വാർഡുകൾ – (17/04/2021 ശനി) – ഗവ.എൽ.പി.എസ്, പള്ളിപ്പുറം.
