തിരുവനന്തപുരം: തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റിട്യൂട്ടിൽ കുമാരനാശാന്റെ 148-) ജന്മവാർഷികത്തോടനുബന്ധിച്ച് 12നു ഉദയാസ്തമയ കാവ്യപൂജ നടക്കും.രാവിലെ 6.14മുതൽ വൈകിട്ട് 6.31വരെ പ്രമുഖ കവികൾ കവിതകൾ അവതരിപ്പിക്കും. ചീഫ് സെക്രട്ടറി വി.പി ജോയ് ഉൽഘാടനം ചെയ്യും.
വൈകുന്നേരം 6.35നു കുമാരനാശാൻ ജയന്തി സമ്മേളനം നടക്കും.പ്രൊഫ. വി.മധുസൂദനൻ നായർ അധ്യക്ഷത വഹിക്കും.പ്രഭാവർമ്മ ഉൽഘടനം ചെയ്യും. ഏഴാചേരി രാമചന്ദ്രൻ ആശാൻ സ്മൃതിപ്രഭാഷണം നടത്തും.ജി പ്രിയദര്ശന് വീണപൂവ് ശദാബ്ധി സമ്മാനം സമർപ്പിക്കും.വൈകിട്ട് 4.30മുതൽ കല്ലറ ഗോപൻ,ശ്രീറാം എന്നിവർ നയിക്കുന്ന ആശാൻ കവിതകളുടെ സംഗീത ആവിഷ്കരണവും ഉണ്ടാകും.
