സംസ്ഥാനത്ത് കോവിഡ് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പ്രതിരോധ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു . ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പരിധിയിലെ പെരുമാതുറ എഫ്.എച്ച്.സിയിലും സെൻട്രൽ ജമാഅത്ത് ഹാളിലുമായി സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി പേർ വാക്സിനേഷൻ സ്വീകരിച്ചു.
45 വയസിന് മുകളിൽ പ്രായമായവർ വാക്സിനേഷൻ സ്വീകരിക്കണമെന്ന് പെരുമാതുറ എഫ്.എച്ച്.സി ഡോ കുക്കു കുര്യൻ അഭ്യർത്ഥിച്ചു.
പഞ്ചായത്ത് പരിധിയിൽ ഏകദേശം 15000 ത്തിൽ പരം 45 വയസിന് മുകളിൽ പ്രായമായവർ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പ് കണക്കാകുന്നത്. ഇത്തരക്കാർക്കായി പഞ്ചായത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ ക്യാമ്പുകൾ സജീകരിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി നാളെ പെരുമാതുറ വലിയപള്ളി കമ്മ്യൂണിറ്റി ഹാളിൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
