കഴക്കൂട്ടം -മഹാമാരി കാലത്തും മനുഷ്യരോട് മനുഷ്യാവരാണമെന്ന് വിളിച്ചു പറയോണ്ടി വരുന്നത് സങ്കടകരമാണെന്നും കാരുണ്യത്തെ ജീവിത ചര്യയായി സ്വീകരിക്കുമ്പോൾ മനുഷ്യത്വം രൂപപ്പെടുമെന്നും കണിയാപുരം ഹരിത സ്പർശം സംഘടിപ്പിച്ച റമളാൻ സംഗമം അഭിപ്രായപ്പെട്ടു, വിശ്വാസി സമൂഹങ്ങൾ സ്വജീവിതത്തിൽ മനുഷ്യരാവാൻ മനുഷ്യരെ പരിശീലിപ്പിക്കുന്ന പുണ്യമാസത്തിൻ്റെ സന്ദേശവാഹകരാവുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു, റമളാൻ സംഗമം മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് പ്രഫസർ തോന്നയ്ക്കൽ ജമാൽ ഉത്ഘാടനം ചെയ്തു. ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂര വിള, നൗഷാദ് ജാവാ കോട്ടേജ്, നാസുമുദ്ദീൻ പുന്നക്കാട്, ഷെമി അണക്കപ്പിള്ള, കമാൽ ,ജാവാ കോട്ടേജ് ,ഹാഷിം ജാവാ കോട്ടേജ്, ഷാജു ഷാഹുൽ, ഹാഷിം ചന്ദ്രത്തിൽ, ഷിയാസ് പുന്നക്കാട് എന്നിവർ പ്രസംഗിച്ചു, സംഗമത്തോട് അനുബന്ധിച്ച് ഇരുന്നൂറ് കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു
