തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക് ഡൗണിനു സമാനമായ കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്താൻ സാധ്യത. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ചർച്ച ചെയ്യാനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവ്വകക്ഷി യോഗം ചേരും
ശനി, ഞായർ ദിവസങ്ങളിലായി നടത്തിയ നിയന്ത്രണങ്ങൾ സെമിലോക്ക് ഡൗണിനു തുല്യമായിരുന്നു. അവശ്യ സേവനങ്ങളും അവശ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളും മാത്രമാണ് പ്രവർത്തിച്ചത്. എന്നാൽ ഇനിയൊരു ലോക്ക് ഡൌൺ കൂടി ഉണ്ടായാൽ താങ്ങാനാവുന്ന സ്ഥിതിയിലല്ല വ്യാപാരികളും ജനങ്ങളും. സമ്പൂർണ അടച്ചിടൽ ഒഴിവാക്കി നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് സാധ്യത. വ്യാപാര സ്ഥാപനങ്ങളുടെ സമയം ഏഴരയിൽ നിന്നും 9 മണി വരേയാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്.
