കെ.യു.ഡബ്ല്യു.ജെ
കരിദിനം ഇന്ന്
തിരുവനന്തപുരം: തടങ്കലിൽ രോഗബാധിതനായി നരകയാതന
അനുഭവിക്കുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജീവൻ
രക്ഷിക്കുന്നതിനും മോചനത്തിനുമായി കേരള പത്രപ്രവർത്തക
യൂണിയൻ പ്രത്യക്ഷ സമരത്തി
നും കാമ്പയിനും തുടക്കമിടുന്നു.
സേവ് സിദ്ദീഖ് കാപ്പൻ കാമ്പയിന്റെ തുടക്കമായി യുണിയൻ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർ
ഇന്ന് കരിദിനം ആചരിക്കും.
രാജ്യാന്തര തലത്തിൽ അടക്കം വിഷയം കൂടുതൽ സജീവ
ചർച്ചയാക്കി മാറ്റുന്നതിന്റെ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റ് ഉപാധികളിലൂടെയും കാമ്പയിൻ
നടത്തും. രാജ്ഭവനു മുന്നിൽ ധർണഅടക്കം വിവിധ സമരപരിപാടികൾ വരുംദിവസങ്ങളിൽ ആവിഷ്കരിക്കുമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും അറിയിച്ചു.
