ആറ്റിങ്ങൽ: കൊവിഡ് 19 രണ്ടാം ഘട്ട തീവ്ര വ്യാപനത്തിന് തടയിടുന്നതിന്റെ ഭാഗമായാണ് ജനപ്രതിനിധികൾ, നഗരത്തിലെ വിവിധ സർക്കാർ വകുപ്പുകൾ, പൈവറ്റ് ബസ് ഓണർമാർ, വ്യാപാരികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയിട്ടുള്ള കൊവിഡ് പ്രതിരോധ മോണിറ്ററിംഗ് സമിതി യോഗം ചേർന്നത്. രണ്ടാം ഘട്ട വ്യാപനത്തിൽ നിന്ന് പട്ടണത്തെ സംരക്ഷിച്ച് നിർത്താൻ വേണ്ടിയുള്ള സർവ്വ സുരക്ഷയൊരുക്കാൻ യോഗത്തിൽ തീരുമാനമായി.
നഗരസഭ മന്ദിരത്തിൽ ചെയർപേഴ്സൺ അഡ്വ.എസ് കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്ടറൽ മജിസ്ട്രേട്ട് വി. അനിൽകുമാർ, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, വിദ്യാഭ്യാസ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ഗിരിജ ടീച്ചർ, എസ്.ഷീജ, സെക്രട്ടറി എസ്. വിശ്വനാഥൻ, ഡെപ്യൂട്ടി തഹസീൽദാർ ഷാൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ഡോക്ടർമാരായ ജസ്റ്റിൻ ജോസ്, വി.ബി. വിജയകുമാർ, ജോഷില കെയ്ത്താൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ജി.എസ്. മഞ്ചു, സുമ തുടങ്ങിയവർ പങ്കെടുത്തു.
