വർക്കല :വർക്കലയിൽ പട്ടാപകൽ കടയിൽ കയറി പതിനായിരം രൂപ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. പരവൂർ പൊഴിക്കര ഇലപ്പിക്കഴികം വീട്ടിൽ വാസുദേവന്റെ മകൻ ബിജു ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് പ്രതി ചെമ്മരുതി ചാവടിമുക്കിലുള്ള കടയിൽ നിന്ന് പണം മോഷ്ടിച്ചത്. ഈ സമയം കടയുടമ മയക്കത്തിലായിരുന്നു. ഇതേ കടയിൽ സോഡ വിതരണം ചെയ്തിരുന്ന ആളാണ് പ്രതി. കഴിഞ്ഞ ദിവസം രാത്രി തന്നെ അയിരൂർ പോലീസ് പ്രതിയെ പിടികൂടിയിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
