പള്ളിപ്പുറം ടെക്നോസിറ്റിക്കടുത്ത് കൊള്ള സംഘം കാർ തടഞ്ഞ് ജൂവലറിയുടമയെ വെട്ടിപരിക്കേൽപ്പിച്ച് 700ഗ്രാമോളം സ്വർണ്ണം തട്ടിയെടുത്തു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ പള്ളിപ്പുറം സി,ആർ.പി.എഫിനടുത്ത് ടെക്നോസിറ്റി കവാടത്തിനടുത്തെ ദേശീയപാതയിലാണ് സംഭവം. നെയ്യാറ്റിൻകരയിൽ ജൂവലറി നടത്തുന്ന സമ്പത്ത് എന്നയാളിനാണ് വെട്ടേറ്റത്.
തിരുവനന്തപുരം ഭാഗത്ത് നിന്ന് സമ്പത്തിന്റെ കാറിനെ പിൻതുടർന്ന എട്ടുപേരടങ്ങുന്ന സംഘം കാറിനെ കാർ തടഞ്ഞ് ജൂവലറിയുടമയുടെ ഇടത് കൈയിലും ദേഹത്തും വെട്ടി പരിക്കേൽപ്പിച്ച ശേഷം സ്വർണ്ണം അപഹരിക്കുകയായിരുന്നു. അക്രമികളായ മോഷ്ടാക്കൾ ജൂവലറിയുടമയെ വെട്ടി സ്വർണ്ണ തട്ടിയെടുത്ത ശേഷം ആ കാറിലെ ഡ്രൈവറെ ബലമായി പിടിച്ചുകയറ്റി പോത്തൻകോട് വാവറയമ്പലത്തിനടുത്ത് ഇറക്കിവിട്ട ശേഷം കടന്നുകളഞ്ഞതായിട്ടാണ് വിവരം
വിവരമറിഞ്ഞ് മംഗലപുരം പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണ്. പരിക്കേറ്റ് ജൂവലറിയുടമ ആശുപത്രിയിൽ ചികിത്സത്തേടി.
