തലസ്ഥാന ജില്ലയിൽ ഞായറാഴ്ച 525 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 130 പേർ രോഗമുക്തരായി. 3,918 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 381 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 2 പേർ ആരോഗ്യ പ്രവർത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,881 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 17, 997പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 809 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.
