തലസ്ഥാന ജില്ലയിൽ കോവിഡ് 19 വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ കളക്ടർ ഡോ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. മേലാംകോട്, എസ്റ്റേറ്റ്, വഞ്ചിയൂർ, പുഞ്ചക്കരി,പൂങ്കുളം, തിരുവല്ലം, പേട്ട,വർക്കല,മുൻസിപ്പാലിറ്റിയിലെ ശിവഗിരി, ആനാട് ഗ്രാമപഞ്ചായത്തിലെ, ചുള്ളിമാനൂർ, എന്നീ വാർഡുകളെ കണ്ടെയിൻമെൻ്റ് സോണായും കഴക്കൂട്ടം രാമചന്ദ്ര നഗർ, ചന്തവിള, കിഴക്കുംഭാഗം, വലിയശാല ഗ്രാമം, കാന്തള്ളൂർ നഗർ എന്നിവയെ മൈക്രോ കണ്ടെയിൻമെൻ്റ് സോണായും പ്രഖ്യാപിച്ചു
