സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ
ഏപ്രില്‍ 16, 17 തിയ്യതികളില്‍ രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പെരുമാതുറ കുടുംബാരോഗ്യകേന്ദ്രത്തിൽ കോവിഡ് – 19 പരിശോധന നടത്തും .
വെള്ളി ശനി ദിവസങ്ങളിൽ രാവിലെ 9 മണി മുതലാണ് പെരുമാതുറ എഫ് എച് സിയിൽ കോവിഡ് ആർ ടി പി സി ആർ ടെസ്റ്റ് നടത്തുക.രോഗലക്ഷണം ഉള്ളവർ, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്തവർ, കോവിഡ് മുന്നണി പ്രവർത്തകർ,കോവിഡ് വാക്സിനേഷൻ എടുത്തിട്ടില്ലാത്ത 45 വയസ്സിനു മുകളിൽ ഉള്ളവർ,ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്സിക്യൂട്ടീവുകള്‍ മുതലായ മുഴുവൻ പേരും ക്യാമ്പിൽ പങ്കെടുത്തു ടെസ്റ്റ് ചെയ്യേണ്ടതാണ് എന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
