തിരുവനന്തപുരം പാറശ്ശാലയിൽ ഭർത്താവിന്റെ വെട്ടേറ്റ ഭാര്യ മരിച്ചു. പാറശാല കുഴിഞ്ഞാംവിള സ്വദേശിനി മീനയാണ് മരിച്ചത്. ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ഷാജി പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മദ്യപിക്കാൻ പണം നൽകാത്തതുകൊണ്ടാണ് അമ്മയെ വെട്ടിയതെന്നാണ് മക്കളുടെ മൊഴി. മുഖത്തും കഴുത്തിലും ഉൾപ്പെടെ വെട്ടേറ്റിരുന്നു. ഉടൻതന്നെ വെട്ടേറ്റ മീനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
