ആറ്റിങ്ങൽ: വനിതാ ശിശുവികസന വകുപ്പിൻ്റെ ORC (Our Responsibility to Children) പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ ഗവ. മോഡൽ വി.എച്ച്.എസ്.എസിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള ‘SMART 40’ ജീവിത നൈപുണി പരിശീലന ക്യാമ്പിന് തുടക്കമായി.
നവംബർ 5, 6, 7 തീയതികളിൽ (ത്രിദിന ക്യാമ്പ്) ലൈബ്രറി ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ വ്യക്തിവികസനം, ആത്മവിശ്വാസം, നേതൃപാടവം, സാമൂഹികാവബോധം, ജീവിതനൈപുണികൾ എന്നിവ വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
2026 നവംബർ 5 രാവിലെ 9:00 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പി.ടി.എ. പ്രസിഡന്റ് സന്തോഷ്. എസ് അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ഹസീന. എ സ്വാഗതം ആശംസിച്ച ചടങ്ങ് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ. എം. പ്രദീപ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ കൗൺസിലർ . ഷൈനി. എസ് ക്യാമ്പ് വിശദീകരണം നടത്തി. ആറ്റിങ്ങൽ നഗരസഭ വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ . അനൂപ്, വാർഡ് കൗൺസിലർ കിരൺ കൊല്ലമ്പുഴ, എച്ച്.എസ്.എസ്. പ്രിൻസിപ്പൽ . അജിത മോഹൻ, വൈസ് പ്രിൻസിപ്പൽ . അനിൽ കുമാർ, പി.ടി.എ. വൈസ് പ്രസിഡന്റ് ബാബു രാജീവ്എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. ORC കോർഡിനേറ്റർ . സിനി. എസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

