തിരുവനന്തപുരം വെള്ളായണിയിലെ നിലമക്കരിയില്‍ പതിമൂന്ന് ഹെക്ടര്‍ പാടത്തെ കൊയ്യാറായ നെല്ല് വെള്ളംകയറി നാശത്തിന്റെ വക്കില്‍. രണ്ടുദിവസം തിമിര്‍ത്തുപെയ്ത മഴയില്‍ പാടത്ത് വെള്ളംകയറി. വെള്ളം പമ്പുചെയ്യാനുള്ള സംവിധാനങ്ങള്‍ തകരാറിലായത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു.നാടിന്റെ തനിമ നിലനിര്‍ത്താന്‍ കൂടിയാണ്,,, ആര്. മോഹനന് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന് സുഹൃത്തുക്കളെയും കൂട്ടി നിലമക്കരി പാടശേഖരത്തില്‍ ശ്രേയ ഇനത്തിലെ വിത്തിട്ട് ഞാറുനട്ടത്.കൊയ്യാന്‍ പാകമായ നെല്ക്കതിര് മുഴുവന്‍ മുങ്ങിപ്പോകുമെന്ന ഭീതിയിലാണ്…പാടത്തെ വെളളം നീക്കാന്‍ ഈയൊരു ചെറിയ പമ്പ് മാത്രമേ ഇപ്പോഴുള്ളൂ. വയലില്‍ നിന്ന് ഇടത്തോട്ടിലെത്തുന്ന വെള്ളം തൊട്ടടുത്ത കന്നുകാലിച്ചാല്‍ തോട്ടിലേക്ക് പമ്പുചെയ്യാനുള്ള പെട്ടിയും പറയും തകറിലാണ്. അറ്റകുറ്റപ്പണികള്‍ക്കായി പെട്ടി എടുത്തുമാറ്റിയിട്ട് മാസംമൂന്നായി. ചെറുകിട ജലസേചന വകുപ്പാണ് ഇത് നന്നാക്കേണ്ടത്. കര്‍ഷകര്‍ ഒട്ടേറെ തവണ ഇവരെ സമീപിച്ചിട്ടും പ്രയോജനമുണ്ടായില്ല.
തിരുവനന്തപുരം കോര്‍പറേഷനാണ്.പതിനെട്ട് ഹെക്ടര്‍ പാടത്താണ് കൃഷി. അഞ്ചുഹെക്ടറിലേത് കൊയ്തു. എല്ലായിടത്തും കൊയ്തുയന്ത്രം എത്തിക്കാനാകില്ല. സ്ഥലത്തെത്തിയ മേലാങ്കോട് വാര്‍ഡ് കൗണ്‍സിലറെ കര്‍ഷകര്‍ സ്ഥിതിയുടെ ഗുരുതരാവസ്ഥ ധരിപ്പിച്ചു.പെട്ടിയും പറയും എത്രയും വേഗം പുനഃസ്ഥാപിക്കണം,ഇടത്തോട് ശുചിയാക്കുകയും വേണം. അല്ലെങ്കില്‍ മണ്ണിനെ അമ്മയെപ്പോലെ സ്നേഹിക്കുന്ന ഈ കര്‍ഷകരുടെ കണ്ണീരുകാണേണ്ടി വരും.
