തിരുവനന്തപുരം;പള്ളിപ്പുറം ടെക്നോസിറ്റി കവാടത്തിന് സമീപം ജുവലറി ഉടമയുടെ കാർ തടഞ്ഞുനിറുത്തി മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്പിച്ച ശേഷം 100 പവൻ സ്വർണം കവർന്നു….ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം.
നെയ്യാറ്റിൻകര കേരള ഫാഷൻ ജുവലറി ഉടമ മഹാരാഷ്ട സ്വദേശി സമ്പത്ത് (47), സമ്പത്തിന്റെ അളിയൻ ലക്ഷ്മണൻ, കാർ ഡ്രൈവർ അരുൺ എന്നിവരെയാണ് രണ്ട് കാറുകളിലെത്തിയഎട്ടംഗസംഘം ആക്രമിച്ചത്.ജില്ലയിലെ ജുവലറികൾക്ക് ആവശ്യമായ സ്വർണാഭരണങ്ങൾ നിർമ്മിച്ച് നൽകുന്ന മൊത്ത വ്യാപാരികളാണ് ഇവർ.
ആറ്റിങ്ങൽ ഭാഗങ്ങളിലെ ജുവലറികൾക്ക് നൽകാൻ കൊണ്ടുവന്ന 788 ഗ്രാം സ്വർണമാണ് കവർന്നതെന്ന് സമ്പത്ത് മംഗലപുരം പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
