തിരുവനന്തപുരം: കോവിഡ് നിയമങ്ങൾ ലംഘിച്ച് കൊണ്ട് വർക്കല എസ്.എൻ കോളേജിൽ ഡി.ജെ പാർട്ടി. ഫ്രഷേഴ്സ് ഡേ, സെൻ്റോഫ് ആഘോഷങ്ങളുടെ ഭാഗമായാണ് ഡി.ജെ പാർട്ടി സംഘടിപ്പിച്ചത്. രണ്ടു മണിക്കൂറോളം നീണ്ട പരിപാടിയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. അനുമതി ഇല്ലാതെയാണ് വിദ്യാർത്ഥികൾ ഡിജെ പാർട്ടി നടത്തിയതെന്നാണ് കോളേജ് അധികൃതർ വ്യക്തമാക്കുന്നത്.
