വർക്കല∙ പുനർനിർമാണത്തിന്റെ പേരിൽ നഗരസഭ ലക്ഷങ്ങൾ മുടക്കിയിട്ടും പ്രയോജനം കിട്ടാതെ ചെളിനിറഞ്ഞ പെരുങ്കുളം വൃത്തിയാക്കാനുള്ള ഉദ്യമം ചെറിയ തോതിലെങ്കിലും പൂർത്തിയാക്കുകയാണ് പരിസരത്തെ ഒരു കൂട്ടം ചെറുപ്പക്കാർ.സ്ഥലം കൗൺസിലർ എൻ.ശ്രേയസ്സിന്റെ നേതൃത്വത്തിൽ തുടങ്ങിയ ശുചീകരണത്തിൽ സ്വയം പണം മുടക്കി, കുളത്തിൽ നിറഞ്ഞ പായലും പുൽച്ചെടികളും ഏറെക്കുറെ നീക്കം ചെയ്തു. എന്നാൽ മണ്ണുമാന്തിയുടെ സഹായത്തോടെ വൻതോതിൽ ചെളി നീക്കേണ സാഹചര്യമാണ്. ഒഴിവ് ദിവസങ്ങളിലാണു യുവാക്കൾ സന്നദ്ധപ്രവർത്തനം നടത്തിയത്.
