ആറ്റിങ്ങൽ. യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി .ആറ്റിങ്ങൽ വലിയകുന്നു ആശുപത്രിക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന പ്രഭാകരന്റെ മകൻ രാജീവിനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തതു കുടുംബ വഴക്കു തടയാനെത്തിയ മാമം പാട്ടത്തിൽ വീട്ടിൽ രവിയുടെ മകൻ ദിലീഷിനെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് രാജീവിനെ അറസ്റ്റ് ചെയ്തതു ആറ്റിങ്ങൽ ഡി വൈ എസ് പി. സി .എസ് .ഹരികുമാറിൻറെ നിർദേശാനുസരണം ആറ്റിങ്ങൽ ഐ എസ് എച് ഒ. രാജേഷ് കുമാർ..ടി .എസ് ഐ .മാരായ, ജിബി ,ജ്യോതിഷ് ചിറവൂർ ,ആശ ,എ എസ് ഐ .താജുദീൻ സി പി ഒ മാരായ അജി , ഷെമീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത് .ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
