പാറശ്ശാല : കന്യാകുമാരി ജില്ല യിൽ അരുമനയിൽ 52 ലക്ഷം രൂപയുടെ കള്ള നോട്ടും , ലോൺ ശരിപ്പെടുത്തി നൽകാമെന്നും പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു ലക്ഷങ്ങൾ വാങ്ങിയ യുവതി അറസ്റ്റിൽ പാറശ്ശാല യ്ക്ക് സമീപം പളുകൽ കൊടവിളാകം ഭാനു നഗറിൽ ഷിബുവിന്റെ ഭാര്യ സിന്ധു (37) വിനെയാണ് അരുമന പോലീസ് അറസ്റ്റു ചെയ്തത്. പൊലീസ് പറയുന്നതിങ്ങനെ :വെള്ളാങ്കോട് കശുവണ്ടി ഫാക്ടറിയിൽ കള്ളനോട്ട് ഇരിക്കുന്നതായി അരുമന എസ്. ഐ മഹേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കശുവണ്ടി ഫാക്ടറി ഉടമ ജെറാൾഡ് ജബയെ ചോദ്യം ചെയ്യ്തപ്പോഴാണ് പണം സിന്ധു കൊണ്ട് വച്ചതാണെന്ന് അറിയാൻ സാധിച്ചത്.ഉടൻ തന്നെ സിന്ധുവിനെ തക്കല ഡി.വൈ എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു വർഷമായി കൊട വിളാകത്തും മൂന്നു മാസമായി പളുകൽ സി.എസ്.ഐ ചർച്ചിന് സമീപം പമ്പാ അസോസിയേറ്റ് എന്ന ഫിനാൻസ് സ്ഥാപനം നടത്തിവരികയായിരുന്നു. ജനങ്ങളെ കബളിപ്പിച്ചു ലോൺ വാഗ്ദാനം നൽകി നാട്ടുകാരുടെ കൈയിൽ നിന്ന് ലക്ഷ കണക്കിന് പണം തട്ടിയെടുക്കുന്നതാണ്ഇവരുടെ രീതി. ഇതിനിടെയിലാണ് വെള്ളാങ്കോടിൽ കശുഅണ്ടി ഫാക്ടറി നടത്തുന്ന ജെറാൾഡ് ജബയുമായി പരിചയത്തിലാക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപാണ് പണം കശുവണ്ടി ഫാക്ടറിയിൽ സൂക്ഷിക്കാനായി ഏൽപ്പിച്ചത്.ഈ പണം താൽക്കാലികമായി ഇവിടെ സൂക്ഷിക്കണമെന്നും നിങ്ങൾക്കുള്ള ലോൺ ഉടൻ ശരിയാക്കാമെന്നും പറഞ്ഞാണ് സിന്ധു പണം അവിടെ സൂക്ഷിച്ചത്.ലോൺ വാങ്ങി തരാം എന്ന് പറഞ്ഞു സിന്ധു 19 പേരുടേ കൈയിൽ നിന്ന് അഡ്വാൻസ് തുക കൈപ്പറ്റിയതായും അന്വേഷണ സംഘം കണ്ടെത്തി. സിന്ധു കള്ളനോട്ട് വാങ്ങിയത് സിനിമ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന സന്തോഷിന്റെ കൈയിൽ നിന്നും തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിൽ വച്ഛ് 50000 രൂപ കൊടുത്താണ് വാങ്ങിയത്. തന്റെ സ്ഥാപനത്തിന്റെ പരസ്യ ത്തിന് എന്ന് പറഞ്ഞാണ് പണം വാങ്ങിയത് ,സിന്ധുവിനെ പോലീസ് അറസ്റ്റു ചെയ്തു വെന്ന വിവരം അറിഞ്ഞതോടെ നിരവധി പേർ അരുമന പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിട്ടുണ്ട്.തക്കല ഡി.വൈ.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ഛ് വിശദമായ അന്വേഷണം നടത്തി വരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യ്തു.
