ആറ്റിങ്ങൽ നഗരസഭ 29 -ാം വാർഡ് ലെ കുഴിമുക്ക് കൃഷ്ണ കൃപയിൽ ജോയി (50) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ഈ മാസം 5 ന് കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ഇയാൾക്ക് രോഗം മൂർച്ചിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത് . ഇയാൾ
മംഗലാപുരം കെ.എസ്.എഫ്.ഇ ബ്രാഞ്ചിലെ ജീവനക്കാരനാണ് . കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയുടെ നിർദ്ദേശപ്രകാരം വാർഡ് കൗൺസിലർ ആർ.രാജു നടപടികൾ പൂർത്തിയാക്കി ജോയിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങി
