ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പൊതുപ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന അഡ്വക്കേറ്റ് കെ രാജപ്പൻ നായരുടെ 33 ആം ചരമവാർഷികത്തോടനുബന്ധിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് അനുസ്മരണയോഗം സംഘടിപ്പിച്ചു.
ആറ്റിങ്ങൽ ടീച്ചേഴ്സ് സൊസൈറ്റി ഹാളിൽ നടന്ന യോഗത്തിൽ ആറ്റിങ്ങൽ ജി സുഗുണൻ അധ്യക്ഷത വഹിച്ചു. കെ ശ്രീവൽസൺ സ്വാഗതം ആശംസിച്ചു .
സിപിഎം ഏരിയ സെക്രട്ടറി ആർ സുഭാഷ് ആമുഖ പ്രസംഗം നടത്തി .
പി ജി മധു ,അഡ്വക്കേറ്റ് എസ് ലെനിൻ, കിളിമാനൂർ നടരാജൻ ,അഡ്വക്കേറ്റ് എൻ സായികുമാർ , ഒറ്റൂർ പ്രഭുല്ലചന്ദ്രൻ , കിളിമാനൂർ ഷാജഹാൻ , അഡ്വ. സി. ജെ
രാജേഷ് കുമാർ , ഡോക്ടർ സ്നേഹചന്ദ്രൻ , വഞ്ചിയൂർ ഉദയൻ , കെ ആർ ബാലചന്ദ്രൻ , അഡ്വക്കേറ്റ് മോഹനൻ നായർ എന്നിവർ സംസാരിച്ചു.
ജി രാജു ,ജി ദേവരാജൻ , ജയചന്ദ്രൻ നായർ , ജയകുമാർ , മേലാറ്റിങ്ങൽ അനിൽകുമാർ , ബി പ്രഭാകരൻ, സുരേഷ് കൊളച്ചയിൽ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
സതീഷ് നന്ദി രേഖപ്പെടുത്തി

