ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 365 പേരാണ് രോഗബാധിതർ. ഇതിൽ 332 പേർ ഹോം ഐസൊലേഷനിലും, 18 പേർ സി.എഫ്.എൽ.റ്റി.സി യിലും, 15 പേർ ആശുപത്രിയിലും കഴിയുന്നു. ഇന്ന് 30 പേർ രോഗമുക്തരായി. നഗരത്തിൽ ഇതുവരെ 39 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 2 കണ്ടെയ്മെന്റ് സോണാണ് നിലവിലുള്ളത്.
നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 55 പേരും, ശ്രീപാദത്തിൽ 81 പേരും കഴിയുന്നതായി ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
