ആറ്റിങ്ങൽ : നഗരസഭാ പരിധിയിൽ എ.ഐ.എസ്.എഫ് പൊതിച്ചോറ് വിതരണം ചെയ്തു.പൊതുജനങ്ങളുടെ സഹായത്തോടെ എ ഐ എസ് എഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൊതിച്ചോറ് വിതരണം ചെയ്തത്.

എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം പി.എസ് ആൻ്റസ് വിതരണോദ്ഘടനം നിർവ്വഹിച്ചു.എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം ആറ്റിങ്ങൽ ശ്യം, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി മുകുന്ദൻ ബാബു, പ്രസിഡൻ്റ് വിനീത് കരിച്ചിയിൽ, ഗോകുൽ കൃഷ്ണ,നവീൻ, രഞ്ജിത്ത്,സുഭാഷ്, അക്ഷയ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ വിതരണത്തിന് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പൊതിച്ചോറ് വിതരണവും ഭക്ഷ്യകിറ്റ് വിതരണവും തുടരുമെന്ന് എ.ഐ.എസ്.എഫ് മണ്ഡലം നേതാക്കൾ അറിയിച്ചു.
