തിരുവനന്തപുരം • ദിവസവേതന തൊഴിലാളികൾ , വീട്ടുജോലിക്കാർ , ഹോം നഴ്സുമാർ തുടങ്ങിയവർക്കു ലോക്സഡൗൺ തീരുംവരെ കാലാവധിയുള്ള പാസിനായി അപേക്ഷിക്കാം . ആശുപ്രതികളിലും മറ്റും ചികിത്സയ്ക്കു പോകുന്നവർക്കു സത്യവാങ്മൂലം മതി . ഓൺലൈൻ അപേക്ഷ ആവശ്യമില്ല . തിരിച്ചറിയൽ കാർഡ് വേണം . 75 നു മുകളിൽ പ്രായമുള്ളവർ ചികിത്സയ്ക്കായി പോകുമ്പോൾ ഡ്രൈവർ കൂടാതെ 2 സഹായികൾ കൂടിയാകാം . അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പൊലീസിന്റെ ഓൺലൈൻ പാസിനായി അപേക്ഷിക്കാവു എന്നു മുഖ്യമന്ത്രി അറിയിച്ചു
