തലസ്ഥാന നഗരിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ നഗരസഭയിൽ യോഗം ചേർന്നു.നഗരസഭ ഓഫിസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സാന്നിദ്ധ്യത്തിലായിരുന്നു യോഗം ചേർന്നത്.
നഗരത്തിൽ നടന്നുവരുന്ന മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുകൂടി കടന്നുപൊകുന്ന ആമഴിയഞ്ചാൻ തോടിൻ്റെ ഭാഗം ശുചീകരണം നടത്തുന്നതിന് റെയിൽവേക്ക് മുൻപ് തന്നെ നിർദ്ദേശം നൽകിയിരുന്നെങ്കിലും അതിൽ റെയിൽവേ വീഴ്ച്ച വരുത്തിയതിനെ തുടർന്നാണ് നഗരത്തിൽ കഴിഞ്ഞ ദിവസം വെള്ളക്കെട്ട് രൂപപ്പെടുന്നതിനിടയാക്കിയത്. എന്നാൽ നിലവിലെ പ്രശ്നങ്ങൾ നഗരസഭ ഇടപെട്ട് പരിഹരിക്കുവാൻ യോഗം തീരുമാനിച്ചു.

യോഗത്തിൽ ഡെപ്യൂട്ടി മേയർ, നഗരസഭാ സെക്രട്ടറി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, നഗരസഭാ ഇഞ്ചിനിയറിംഗ് വിഭാഗം മേധാവികൾ, ദക്ഷിണ റെയിൽവേ അധികൃതർ എന്നിവർ പങ്കെടുത്തു.
