തിരുവനന്തപുരം • കോവിഡ് ബാധിതരുടെ എണ്ണം ശനിയാഴ്ചയോടെ 6 ലക്ഷമായി ഉയരാമെന്നും ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന ഓക്സിജൻ കേരളത്തിനു പുറത്തേക്ക് അയയ്ക്കാൻ സാധിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ . പ്രധാനമന്ത്രി നരേന മോദിക്ക് അയച്ച കത്തിൽ ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് . കേന്ദ്ര ഓക്സിജൻ അലോക്കേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇന്നലെ വരെ തമിഴ്നാടിന് 40 ടൺ ഓക്സിജൻ ലഭ്യമാക്കി . എന്നാൽ ഇനി കേരളത്തിനു പുറത്തേക്ക് വാക്ക്സിജൻ അയയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് . സംസ്ഥാനത്തു പ്രതിദിനം ഉൽപാദിപ്പിക്കുന്ന 219 ടൺ് ഓക്സിജനും കേരളത്തിനു തന്നെ അനുവദിക്കണം . അധികം വേണ്ടി വരുന്നത് സ്റ്റീൽ പ്ലാന്റുകളിൽ നിന്നു ലഭ്യമാക്കണം
കോവിഡ് ബാധിതർ 6 ലക്ഷമായാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണവും കൂടും . അപ്പോൾ 450 ടൺ ഓക്സിജൻ കേരളത്തിന് ആവശ്യമായി വരും രാജ്യത്തെ സ്റ്റീൽ പ്ലാന്റുകളിൽ നിന്നു വളരെ ദൂരെ സ്ഥിതി ചെയ്യുന്ന സംസ്ഥാനം എന്ന നിലയ്ക്ക് അടിയന്തര ഘട്ടങ്ങളിൽ കേരളത്തിലേക്ക് മറ്റിടങ്ങളിൽ നിന്ന് ഓക്സിജൻ എത്തിക്കുക വിഷമമാകും . അതുകൊണ്ടു കേരളത്തിൽ ഉൽപാദിപ്പിക്കുന്ന മുഴുവൻ ഓക്സിജനും ഇവിടെ അനുവദിക്കുക തന്നെ വേണം .
