നെടുമങ്ങാട് : വട്ടപ്പാറ കുറ്റിയാണി നിവാസിയുടെ വീട്ടിലുള്ള 6 പേരിൽ 3 പേർക്ക് കോവഡ് സ്ഥിരീകരിക്കുകയും 3 പേർ കോറനനനീൽ ആകുകയും ചെയ്തു . അതേ തുടർന്ന് അവിടുത്തെ പശുക്കളുടെ കാര്യം പ്രീതിസന്ധിയിൽ ആയിരുന്നു . കോവിഡ് ഭയന്ന് സ്ഥിരം കറവ നടത്തി കൊണ്ടിരുന്ന വ്യക്തി വരാതെയായി, അതിനാൽ അഞ്ചു ദിവസമായി കറവ നടക്കാത്തതിനെ തുടർന്ന് പശുക്കൾക്ക് അകിട് വീക്കവും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടായി . പശുവിന്റെ നിലവിളി സഹിക്കാൻ വയ്യാതെ വീട്ടുകാർ തിരുവനന്തപുരം ജില്ലാ ഫയർ ഓഫീസറെ വിവരം അറിയിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം റീജിണൽ വാർഡൻ നെടുമങ്ങാട് അഗ്നിരക്ഷാ നിലയത്തിലെ പോസ്റ്റ് വാർഡനെ ഈ വിവരം അറിയിക്കുകയും ചെയ്തു . നെടുമങ്ങാട് അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡന്മാരും മുൻ വോളന്റിയറും ചേർന്ന് കറവക്കാരനെ കണ്ടെത്തി സംഭവസ്ഥലത്ത് എത്തുകയും പശുവിന്റെ പാൽ കറന്നു മാറ്റുകയും ചെയ്തു . തുടർന്നു അവിടുത്തെ വാർഡ് മെമ്പറിനെയും സ്ഥലത്തെ സിവിൽ ഡിഫൻസ് അംഗവുമായി ബന്ധപ്പെട്ട് നാളെ മുതൽ പാൽ കറന്നെടുക്കാനുള്ള – സംവിധാനം ഏർപ്പെടുത്തുകയും പാൽ ക്ഷീര ബോർഡിനെ ഏല്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയുംചെയ്തു . ഈ ലോക്ക്ഡൗൺ കാലത്ത് മനുഷ്യ ജീവൻ മാത്രമല്ല എല്ലാ ജീവനും വിലപ്പെട്ടതാണ് എന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്
