ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച അരുണന്റെ മൃതദേഹമാണ് നഗരസഭ പൊതു ശ്മശാനത്തിൽ ഡി.വൈ.എഫ്.ഐ വോളന്റിയർമാർ സംസ്കരിച്ചത്. മരണപ്പട്ടയാളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നതിനാൽ ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങുന്നതിന് കുടുംബം ഏറെ പ്രതിസന്ധിയിലായി. ഈ വിവരം ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ഡി.വൈ.എഫ്.ഐ വോളന്റിയർമാരായ ശ്രീജിത്ത്, വിനീഷ്, നിതിൻ, അഖിൽ എന്നിവരോട് മോർച്ചറിയിലെത്തി മൃതദേഹം ഏറ്റുവാങ്ങാൻ നിർദ്ദേശിക്കുക ആയിരുന്നു.
