കിഴുവിലം ഗ്രാമ പഞ്ചായത്തിൽ കോവിഡ് മൂലം മരണപെട്ട വൃദ്ധ മാതാവിന്റെസംസ്കാരം dyfi പ്രവർത്തകർ ഏറ്റെടുത്തു നടത്തി കിഴുവിലം നാലാം വാർഡിൽ കാട്ടുംപുറം കടുവയിൽ ഗ്രീൻലാൻഡ് വീട്ടിൽ ചെല്ലമ്മ (74) ആണ് കോവിഡ് മൂലം മരണപെട്ടത് .മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ ആയിരുന്ന ചെല്ലമ്മ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടുകൂടി മരണപ്പെട്ടു.ശവസംസ്കാരം ആറ്റിങ്ങൽ ശന്തിതീരം ശ്മശാനത്തിൽ വൈകുന്നേരം 5 മണിയോടെ DYFI കിഴുവിലം മേഖല കമ്മറ്റി അംഗങ്ങളായ സ.അനന്തു, സ.വിഷ്ണു, സ.പ്രമോദ്, സ.അരുൺകുമാർ, സിപിഐ(എം) വെള്ളൂർക്കോണം ബ്രാഞ്ച് അംഗം ദേവരാജൻ എന്നിവരുടെ നേതൃ തത്തിൽ നടത്തി
