തിരുവനന്തപുരം : ജില്ലാ പഞ്ചായത്തിൻ്റെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് പിന്തുണയുമായി കേരളാ എൻജിഒ യൂണിയനും. എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച കൊവിഡ് പ്രതിരോധ സാമഗ്രികൾ ജില്ലാ പഞ്ചായത്തിന് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ചേംബറിൽ നടന്ന ചടങ്ങിൽ ഓക്സി മീറ്ററുകൾ, പി.പി.ഇ കിറ്റ് , ഫേസ് ഷീൽഡ്, ഗ്ലൗസുകൾ, മാസ്ക്കുകൾ അടക്കമുള്ള പ്രതിരോധ സാമഗ്രികളാണ് കൈമാറിയത്.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ബി. അനിൽ കുമാറിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഡി സുരേഷ് കുമാർ പ്രതിരോധ കിറ്റ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ശൈലജാ ബീഗം, വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡി. രാജേഷ്, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എം.സുരേഷ് ബാബു, ജില്ലാ ട്രഷറർ ജെ. അജിത് കുമാർ എന്നിവർ പങ്കെടുത്തു.
