ആറ്റിങ്ങൽ Pace arts & sports ക്ലബ്ബിൻറെ നേതൃത്വത്തിൽ കോവിഡ് നെഗറ്റീവ് ആയ രോഗികളുടെ വീട്ടിൽ ക്ലോറിനേഷൻ ,ശുചീകരണ പ്രവർത്തനങ്ങളും നടത്തി. ക്ലബ് അംഗങ്ങളായ അരുൺകുമാർ പ്രമോദ് ശങ്കർറാം, രവിശങ്കർ,അഖിൽ എന്നിവരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് . കിഴുവിലം പഞ്ചായത്തിലെ നാലാം വാർഡ് ഉൾപ്പെടുന്ന പ്രദേശത്തെ കോവിഡ് നെഗറ്റീവ് ആയ ആളുകൾ താമസിക്കുന്ന നാലോളം വീടുകളും ആ വീടുകളോട് ചേർന്ന് ഉണ്ടായിരുന്ന കടകളും ആണ് ഇവർ ശുചീകരണം ചെയ്തത്. വെള്ളൂർക്കോണംഡി വൈഎഫ്ഐ അംഗ ങ്ങളും ഇവരോടൊപ്പം സഹകരിച്ചു
