ചിറയിൻകീഴ് കടയ്ക്കാവൂരിൽ ഗുണ്ടനേതാവിനെ സംഘംചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റിലായ മൂന്നു പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചു . റിമാൻഡിൽ കഴിയുകയായിരുന്ന പ്രതികളായ ബൈജു , സുഭാഷ് , സാബു എന്നിവരെ കൂടുതൽ തെളിവെടുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലേക്കു ഏറ്റുവാങ്ങിയിരുന്നു . തുടർന്നു ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ഇന്നലെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണു രോഗബാധിതരെന്നു തിരിച്ചറിഞ്ഞത് . ഇവരെ പിന്നീടു പൂജപ്പുര സെൻട്രൽ ജയിലിലെ കോവിഡ് പ്രത്യേക സെല്ലിലേക്കു മാറ്റുകയാണുണ്ടായത് . പ്രതികൾക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന കടയ്ക്കാവൂർ പൊലിസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാരെ സ്വയം നിരീക്ഷണ ത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു
പ്രതികളെ അറസ്റ്റു ചെയ്ത ദൃശ്യം

