കടക്കാവൂർ
കല്ലമ്പലം പുതുശ്ശേരി മുക്കിൽ ബൈതുൾ ഹംദു വീട്ടിൽ 48 വയസ്സുള്ള സുധീറിനെ സുഹൃത്തിന്റെ വീടായ പാലാങ്കോണം സി വി ഹൗസിൽ വച്ച് സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട വാക്ക് തർക്കം ഉണ്ടാവുകയും സുധീറിന്റെ കൂടെ ഉണ്ടായിരുന്ന മണമ്പൂർ മടവിളാകം റോസ് ലാൻഡിൽ 36 വയസ്സുള്ള ജെയിംസ് ഉണ്ണി, മണമ്പൂർ കാവ് വിള പുത്തൻവീട്ടിൽ 28 വയസ്സുള്ള ഒ എം ആർ എന്ന് വിളിക്കുന്ന ലിജു, കടയ്ക്കാവൂർ പെരുംകുളം പാറയിൽ കടവ് പനക്കാട്ടുകോണം കുന്നിൽ വീട്ടിൽ 40 വയസ്സുള്ള ഷിബു എന്നിവർ ചേർന്ന് അസഭ്യം വിളിക്കുകയും പട്ടിക കൊണ്ട് തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുകയും ബിയർ കുപ്പി കൊണ്ട് മുതുകിൽ കുത്തി പരിക്കേ ൽ പ്പിക്കുകയുംചെയ്തു. പരിക്കേറ്റ സുധീറിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോവുകയും ചെയ്തു. സുധീറിനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച ശേഷം പ്രതികൾ ഒളിവിൽ പോവുകയും . 29 /7 26 തീയതി രാത്രി 9 മണിയോടുകൂടി ഷിബുവിനെ പാലാം കോണത്തു നിന്നും. പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു . മറ്റു രണ്ടു പ്രതികളായ ജെയിംസ് ഉണ്ണിയും ലിജുവും വിവിധ സ്ഥലങ്ങളിൽ ഒളിച്ച് താമസിക്കുക ആയിരുന്നു. കടയ്ക്കാവൂർ എസ് എച്ച്ഓ സജിത്തിന്റെ നേതൃത്വത്തിൽ എസ്മാ ഐ മാരായ മാഹിൻ ജയപ്രസാദ്, പോലീസ് ഉദ്യോഗസ്ഥരായ സാബു, മെബിൻ, ജയശങ്കർ, നിസാമുദ്ദീൻ, അനന്തു, മനോജ് എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം വിവിധ സ്ഥലങ്ങളിൽ നിന്ന് രണ്ടു പ്രതികളെയും പിടികൂടുകയുണ്ടായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ജെയിംസ് ഉണ്ണിക്ക് കടയ്ക്കാവൂർ കല്ലമ്പലം ആറ്റിങ്ങൽ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ട്. ജീൻസ് ഉണ്ണി കാപ്പാ കേസിലും ജയിലിൽ ആയിട്ടുണ്ട്.

