തിരുവനന്തപുരം : ജാംനഗർ – തിരുനെൽവേലി ട്രയിനിൽ നിന്നും വിദേശ മദ്യം റെയിൽവെ പോലീസ് പിടിചെടുത്തു. ഗോവൻ നിർമിത 750 എം.എൽ വീതമുള്ള 35 കുപ്പി വിദേശ മദ്യമാണ് പാറശ്ശാല റെയിൽവേ പോലീസ് പിടിചെടുത്തത്.
റെയിൽവേ സൂപ്രണ്ട് രാജേന്ദ്രൻ എസിന്റെ നിർദേശപ്രകാരം ട്രെയിനിൽ പരിശോധന നടത്തുന്നതിനെയാണ് മദ്യം പിടികൂടിയത്.സംഭവത്തിൽ പാറശ്ശാല റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
ഡെപ്യൂട്ടി സൂപ്രണ്ടുമാരായ വി സുഗതൻ , ജോർജ്ജ് ജോസഫ് ,കെ എസ് പ്രശാന്ത്, തിരുവനന്തപുരം റെയിൽവേ പോലീസ് ഇൻസ്പെക്ടർ എം.എം. ഇഗ്നേഷ്യസ് എന്നിവരുടെ മേൽനോട്ടത്തിൽ പാറശ്ശാല റെയിൽവേ പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസറായ ശരത്കുമാർ, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ ഷിനു ജോൺ, സി.പി.ഒ ബൈജു എന്നിവർ
ചേർന്നാണ് വിദേശ മദ്യം പിടികൂടിയത്.
