ചിറയിൻകീഴ്: അഴൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ അഴൂർ ഗവണ്മെന്റ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മാർക്കും ആരോഗ്യ പ്രവർത്തകർക്കും
എൻ -95 മാസ്കുകളും ഗ്ലൗസുകളും ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷ ഉപകരണങ്ങൾ നൽകി. സംസ്കൃതി പ്രസിഡന്റ് വിജു. റ്റി,
സെക്രട്ടറി എം. സുരേഷ്ബാബു എന്നിവർ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ. പദ്മ പ്രസാദ്, അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ എന്നിവരെ ഏല്പിച്ചു. വിദ്യാസംസ്കൃതിയുടെ മെന്ററും പൂർവ വിദ്യാർഥിയുമായ ഡോക്ടർ പ്രശാന്താണ് സംസ്കൃതിക്ക് വേണ്ടി (അഴൂർ ഗവൺമെന്റ് ഹൈസ്കൂൾ എസ്എസ്എൽസി 2000 ബാച്ച് ) മാസ്കുകളും ഗ്ലൗസുകളും ഉൾപ്പെടെ മെഡിക്കൽ സുരക്ഷാ സാമഗ്രികൾ സ്പോൺസർ ചെയ്തത്.. ഹെൽത്ത് ഇൻസ്പെക്ടർ ബിനോയ്, സംസ്കൃതി ജനറൽ കൗൺസിൽ മെമ്പർ സജീവ് എന്നിവർ പങ്കെടുത്തു
