തലസ്ഥാന ജില്ലയിൽ മണിക്കൂറുകളായി നിർത്താതെ പെയ്യുന്ന ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കഴിഞ്ഞ അഞ്ചുമണിക്കൂറായി തലസ്ഥാനത്ത് ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. തമ്പാനൂരിനടുത്ത് കാറിൽ കുടുങ്ങിയയാളെ അഗ്നിശമനസേനാംഗങ്ങളെത്തി രക്ഷപ്പെടുത്തി.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ പരിസരത്തും ട്രാക്കിലും വെള്ളം കയറിയിരുന്നു.അതേസമയം മറ്റ് അനിഷ്ടസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല
