മുസ്ലിം ലീഗ് അഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.റിലീഫ് കിറ്റുകളുടെ വിതരണോദ്ഘാടകനം അഡ്വ.എ.എം സിറാജുദ്ദീൻ നടത്തി.തെരെഞ്ഞെടുപ്പ് ജയപരാജയങ്ങൾ മുസ്ലിം ലീഗിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ബാധിക്കാറില്ലെന്ന് അഡ്വക്കറ്റ് സിറാജ് അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് അഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജ്മൽ ബായി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം ആർ നൗഷാദ് മുട്ടപ്പലം യോഗം ഉത്ഘാടനം ചെയ്തു. അൻസാർ ചിറയിൻകീഴ് സ്വാഗതം പറഞ്ഞു.
