വഞ്ചിയൂർ: വെട്ടുകാട് വാർഡ് കൗൺസിൽലർ സാബു ജോസ് (53 വയസ്) കോവിഡിന് ഇരയായി. ടൈറ്റാനിയം, കൊച്ചുവേളി സിന്ധി ഭവനിൽ പരേതനായ സ്റ്റീഫൻ ഡിസിൽവയുടെയും ജാനറ്റ് സിൽവയുടെയും മകനാണ് സാബു ജോസ്. അവിവാഹിതനാണ്. നാടക പ്രവർത്തകനായിരുന്നു. കഴിഞ്ഞ 16 മുതൽ അസുഖബാധിതനായിരുന്നു സാബു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിതീകരിച്ചു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൊച്ചുവേളി പാരിഷ് സെക്രട്ടറി, തിരുവനന്തപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി സെക്രട്ടറി, സെന്റ് ജോസഫ് ലൈബ്രറി വൈസ് പ്രസിഡന്റ്, സെന്റ് ജോസഫ് ക്ലബ് പ്രസിഡന്റ്, ചെറുപുഷ്പം മിഷൻ ലീഗ് രൂപതാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബിരുദധാരിയാണ്. ബോസ്കോ ഡിസിൽവ (വെട്ടുകാട് മുൻ കൗൺസിലർ), കെനി ഡിസിൽവ, ബിയാർട്ട്രീസ് (സിന്ധി), ബെന്നി സ്റ്റീഫൻ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടക്കം ചെയ്തു.
