
തിരുവനന്തപുരം ജില്ലയിലെ തെക്കൻ മലയോരമേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന ഗ്രാമശബ്ദം സാഹിത്യ സാംസ്കാരിക ഭാഷാ പഠനഗവേഷണ സംഘത്തിന്റെ സാംസ്കാരിക വിഭാഗം സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ പി. എസ് ഉദ്ഘാടനം ചെയ്തു.
ഗ്രാമശബ്ദം ചെയർമാൻ റോബിൻ പ്ലാവിള ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം കുന്നത്തുകാൽ മണികണ്ഠൻ
കേരളപ്പിറവിദിന സന്ദേശം നൽകി.
തദ്ദേശവകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറായിരിക്കെ വിടപറഞ്ഞ അനിത. സി കെഎഎസ് അനുസ്മരണ പ്രഭാഷണം മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഓ. വസന്ത കുമാരി നടത്തി. സാംസ്കാരിക പ്രഭാഷണം കൊല്ലയിൽ ശിവരാമനും ഭാഷാ പ്രതിജ്ഞ സന്തോഷും നിർവഹിച്ചു.
കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് മുൻ അംഗം കാരക്കോണം സുജീർ, മാധ്യമ പ്രവർത്തകൻ സജു ചന്ദ്രൻ, സതീഷ് ഭാഗവത് ബി ആർട്ട് ഫൗണ്ടേഷൻ, ജിജോ പാലിയോട്, മഹേഷ് വെള്ളറട തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
കൾച്ചറൽ ഫോറം കോഓർഡിനേറ്റർ സാം വണ്ടിത്തടം സ്വാഗതവും ഗ്രാമീണ ഗ്രന്ഥശാല സെക്രട്ടറി തൂലിക പ്രവീൺ നന്ദിയും പറഞ്ഞു.
ഗ്രാമശബ്ദം 10 മത് വാർഷികാഘോഷത്തിന് നവംബർ 15ന് നെയ്യാറ്റിൻകരയിൽ തിരിതെളിയും. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.
ഡിസംബർ 16 ന് സമാപന സമ്മേളനവും പുരസ്കാര വിതരണം തിരുവനന്തപുരത്ത് വച്ചു സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കെ പി ബാലചന്ദ്രൻ നായർ ഊരൂട്ടുകാല
ചെയർമാനായും
കൊല്ലയിൽ ശിവരാമൻ ജനറൽ കൺവീനറായും 51പേർ അടങ്ങിയ ഒരു സംഘാടകസമിതിയും പരിപാടിയോടനുബന്ധിച്ചു രൂപീകരിച്ചു.
