നാവായിക്കുളം മുല്ലനല്ലൂരിന് സമീപമാണ് അപകടം നടന്നത് . നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് ആണ് ബൈക്കും മതിലും തകർന്നത് . ആലംകോട് സ്വദേശിയായ ഷമീറിന്റെ കാറാണ് കഴിഞ്ഞ ദിവസം വൈകിട്ട് അപകടത്തിൽ പെട്ടത്. മുല്ലനല്ലൂർ സ്വദേശി വിജയന്റെ ബൈക്കാണ് തകർന്നത്. അപകടത്തിൽ ആർക്കും പരുക്കില്ല
