നെയ്യാറ്റിൻകര: കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞു വീണ് തകർ।ന്ന കൂരയിൽ പ്രണഭയത്തിൽ കഴിയുകയാണ് ഒരു കുടുംബം. തകർന്ന വീടിൻ്റെ ബാക്കി ഭാഗം ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലുമാണ്. മാറനല്ലൂർ പഞ്ചായത്തിലെ മേലാരിയോട് വാർഡിൽ കമുകിൻകോട് മേക്കിൻ കര പുത്തൻവീട്ടിൽ സുരേഷിൻ്റെ വീടാണ് കാറ്റിലും മഴയിലും മരം ഒടിഞ്ഞു വീണ് തകർന്നത്. മൺകട്ട കൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയ വീട്ടിലാണ് സുരേഷും ഭാര്യയും മൂന്നു മക്കളും അമ്മയുമച്ഛനും അടങ്ങുന്ന ഏഴംഗ കുടുംബം താമസിക്കുന്നത്. മരം ഒടിഞ്ഞു വീണ് വീടിൻ്റെ മേൽക്കൂരയും ഒരു വശത്തെ ചുമരും തകർന്ന നിലയിലാണ്. മഴ പെയ്താൽ വെള്ളം വീടിനുള്ളിൽ കയറുന്ന അവസ്ഥയിലാണ് ഈ ഏഴംഗ കുടുംബം കഴിയുന്നത്.നിർധന കുടുംബമായതിനാൽ വീട് പുതുക്കി പണിയുന്നതിനോ പുതിയ വീട് നിർമ്മിക്കുന്നതിനോ കഴിയാത്ത നിലയിലാണ് .ലൈഫ് ഭവനപദ്ധതി പ്രകാരം വീട് ലഭിക്കുന്നതിനായി മാറനല്ലൂർ പഞ്ചായത്തിൽ സുരേഷും കുടുംബവും അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂലമറുപടി ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ പരാതി. ഇനിയൊരു മഴയും കാറ്റും അതിജീവിക്കാൻ ഈ വീടിനാകില്ല. വീട് ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലായതിനാൽ സമീപത്തെ വീട്ടിലാണ് സുരേഷും കുടുംബവും അന്തിയുറങ്ങുന്നത്. എത്രയും വേഗം ഭവന പദ്ധതിയിലുൾപ്പെടുത്തി ഈ കുടുംബത്തിന് വീട് ലഭ്യമാക്കണമെന്നാണ് നാട്ടുകാരുൾപ്പെടെ ആവശ്യപ്പെടുന്നത്. തകർന്ന വീടിനു മുൻപിൽ സുരേഷും കുടുംബവും



