ശ്രീകാര്യം: പാങ്ങപ്പാറയിലെ വാടക വീട്ടില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെയും ഭര്‍ത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി. വഞ്ചിയൂര്‍ അമ്ബത്തുമുക്ക് സ്വദേശി സുനില്‍ (45) എറണാകുളം സ്വദേശിനിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ റൂബി ബാബു (28) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇരുവരെയും വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാത്രി ഏഴ് മണിയോടെ സുനില്‍ ഒരു സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങി മരിച്ചെന്നും താനും ഉടനെ മരിക്കുമെന്നും വീട്ടിലെത്തണമെന്നും അറിയിക്കുകയായിരുന്നു. സുഹൃത്ത് ഉടന്‍ തന്നെ ശ്രീകാര്യം പൊലീസില്‍ വിവരമറിയിച്ച് സ്ഥലത്തെത്തിയപ്പോള്‍ താഴത്തെ നിലയില്‍ ഭാര്യയെയും ഒന്നാം നിലയില്‍ ഭര്‍ത്താവിനെയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
