തിരുവനന്തപുരം :വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുള്ള നിലപാടാണ് ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്നത്.സംഘ്പരിവാര്‍ സര്‍ക്കാറിന്റെ വംശീയ-കോര്‍പ്പറേറ്റ് അജണ്ടകള്‍ക്കെതിരെ പ്രതിഷേധിച്ചു കൊണ്ടും ആർ എസ് എസ് ഏജൻറ് ആയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ലക്ഷദ്വീപിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഇമെയിൽ ക്യാമ്പയിൻ തിരുവനന്തപുരം ജില്ലയിൽ ജില്ലാ പ്രസിഡൻറ് നൗഫ ഹാബി ഉദ്ഘാടനം ചെയ്തു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഇമെയിൽ ക്യാമ്പയിനിൽ രാഷ്ട്രപതി , രാജ്യസഭാ ചെയർമാൻ ,പ്രതിപക്ഷനേതാവ് , മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കാണ് പ്രതിഷേധസൂചകമായി ഇ മെയിൽ അയക്കുന്നത് .രാജ്യവ്യാപകമായി ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തിൽ നിരവധി വിദ്യാർത്ഥികളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും പങ്കെടുക്കും.
