ചിറയിൻകീഴ് : ദേശാഭിമാനി ചിറയിൻകീഴ് ലേഖകനും പ്രസ്സ് ക്ലബ് അംഗവുമായ ഷിബു മോഹന്റെ അകാല മരണത്തിൽ ചിറയിൻകീഴ് പ്രസ്സ് ക്ലബ് അനുശോചിച്ചു. പ്രസ്സ് ക്ലബ് പ്രസിഡന്റ് എം. സുരേഷ്ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജിജു പെരുങ്ങുഴി അനുശോചന പ്രമേയം അവതരിപ്പിച്ചു. സൗമ്യ സ്വഭാവക്കാരനും എല്ലാവരോടും സ്നേഹത്തോടെ പെരുമാറുകയും ചെയ്തിരുന്ന നല്ല വ്യക്തിത്യത്തിന് ഉടമയായിരുന്നു ഷിബു എന്ന് യോഗത്തിൽ അംഗങ്ങൾ അഭിപ്രായപെട്ടു. അനുശോചന യോഗത്തിൽ പ്രസ്സ് ക്ലബ് വൈസ് പ്രസിഡന്റ്റുമാരായ ശ്രീകുമാർ പെരുങ്ങുഴി, ഹരി ജി ശാർക്കര, ജോയിന്റ് സെക്രട്ടറിമാരായ ദീപു, സാജിർ, ഖജാൻജി രാജേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ശിവദാസ് കടക്കാവൂർ, സതീഷ് കണ്ണങ്കര, നിസ്സാം, വേണു, ബാബുരാജ്, രാജീവ്, ബിനീഷ്, എന്നിവർ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ പ്രകാരം ഓൺലൈൻ ആയാണ് അനുശോചനയോഗം ചേർന്നത്
