കേരള ജനതയുടെ ജീവിതം പുതുക്കി പണിത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയും 11 വർഷം കേരളത്തിൻ്റെ മുഖ്യമന്ത്രിയുമായിരുന്ന കേരള ജനതയുടെ ഇഷ്ടപ്പെട്ട നേതാവ് സഖാവ് ഇ.കെ.നായനാർ ഓർമ്മയായിട്ട് 17 വർഷമായി .സഖാവിൻ്റെ ചരമദിനത്തോടനുബന്ധിച്ച് വക്കം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർക്കറ്റ് ജംഗ്ഷനിൽ അനുസ്മരണയോഗവും ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.യോഗത്തിൽ സഖാവ് നായനാരെ അനുസ്മരിച്ചു പാർട്ടി ഏര്യാ കമ്മറ്റിയംഗം എസ്.വേണു ജി സംസാരിച്ചു.പാർട്ടി ഏര്യാ കമ്മറ്റിയംഗങ്ങളായ അഡ്വ.ഷൈലജാബീഗം, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലോക്കൽ കമ്മറ്റിയംഗങ്ങളായ ജെ സലിം ,കെ അനിരുദ്ധൻ, എം.നൗഷാദ്, എസ്.പ്രകാശ്, എം.സുശീല ,എ.ആർ. റസൽ, ന്യൂട്ടൺ അക്ബർ, റ്റി.ഷാജു, ജ്യോതിസാർ, ശ്രീജിത്ത്, യക്ഷരാജ് ഡിവൈഎഫ് നേതാക്കളായ എസ്.സജീവ്, കിഷോർ, വീണ വിശ്വനാഥൻ,നിഷാൻ, അനസ്,എന്നിവർ പുഷ്പാർച്ചന നടത്തി
