വീരകേരളപുരം nss കരയോഗം മുൻ സെക്രട്ടറിയും സ്ഥാപക നേതാവും, പച്ചകുളം ശ്രീനാരായണീയം റസിഡൻസ് അസോസിയേഷന്റെ സ്ഥാപക നേതാവുമായ രാജൻ ലാൽ അന്തരിച്ചു. ദീർഘകാലം 1382 വീരകേരളപുരം nss കരയോഗത്തിന്റെ സെക്രട്ടറിയായിരുന്നു. Nss താലൂക്ക് യൂണിയൻ പ്രസിഡന്റ് മധുസൂദനൻ പിള്ള, സെക്രട്ടറി അശോക് കുമാർ, കരയോഗം പ്രസിഡന്റ് മുരളീധരൻ നായർ, വൈസ് പ്രസിഡന്റ് കണ്ണൻ നായർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ മരണം കരയോഗത്തിനെ സംബന്ധിച്ചോളം തീരാനഷ്ടമാണെന്ന് കരയോഗം പ്രസിഡന്റ് മുരളീധരൻ നായർ അഭിപ്രായപ്പെട്ടു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
