കിഴുവിലം ഗ്രാമ പഞ്ചായത്തിലെ കോവിഡ് 19 രണ്ടാം തരംഗത്തെ ശക്തമായി പ്രതിരോധിക്കുന്നതിനുംകോവിഡ് രോഗ ബാധിതരെ സഹായിക്കുന്നതിനുമായി കിഴുവിലം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. കിഴുവിലം ഗവണ്മെന്റ് ആയുർവേദ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.മിനി.എ.കെ യുടെ പൂർണ്ണ മേൽനോട്ടത്തിൽ കിഴുവിലം ഐ.സി.ഡി.എസ്.സൂപ്പർവൈസർ ബേബി സജിനി റഹൂഫ് ന്റെ ചുമതലയിൽ ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് കോവിഡ് ബാധിതരേയും ക്വാറന്റൈനിൽ കഴിയുന്നവരെയും ടെലിഫോണിൽ കൂടി ബന്ധപ്പെടുകയും അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കി അവ പരിഹരിക്കും.മരുന്നുകൾ ആവശ്യമുള്ളവർക്ക് എത്തിക്കാൻ നടപടി സ്വീകരിക്കും. കൗൺസിലിങ് ആവശ്യമുള്ളവർക്ക് ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ നേതൃത്വത്തിൽ ടെലഫോണിക് കൗൺസിലിങ് നൽകും.
കിഴുവിലം ഗ്രാമ പഞ്ചായത്തിൽ 20 വാർഡുകളിലെയും കോവിഡ് ബാധിതരുടെയും ക്വാറന്റൈനിൽ ഉള്ളവരുടെയും വിവരങ്ങൾ ശേഖരിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടെ തുടർ നടപടികൾ സ്വീകരിക്കുന്നതാണ്
