തിരുവനന്തപുരം: മഹാമാരി മാനവകുലത്തെ പിടിച്ചുകുലുക്കി സംഹാര താണ്ഡവമാടുമ്പോൾ കൊവിഡ് പ്രതിരോധ രംഗത്ത് സ്വയം സമർപ്പിത പങ്കാളിത്തവുമായി സന്നഗ്ദ്ധ സംഘടനകളും രാഷ്ടീയ പാർട്ടികളും മുന്നോട്ട് വരുന്നത് സാമൂഹിക ബാധ്യതയാണെന്ന ബോധ്യമുള്ളതുകൊണ്ടാണെന്നും കെ എം സി സി അടക്കമുള്ള പ്രവാസി സംഘടനകളുടെ സഹകരണം വിലപ്പെട്ടതാണെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലികുട്ടി അഭിപ്രായപ്പെട്ടു, ദുബൈ കെ.എം സി.സി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരുവന്തപുരം ജില്ല മുസ്ലിം ലീഗ് കമ്മിറ്റിക്ക് നൽകിയ പ്രതിരോധ കിറ്റുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിൻ്റെ ഏത് പ്രതികൂല സാഹചര്യത്തിലും ഭരണകൂട സംവിധാനങ്ങളോട് സഹകരിച്ച് മാന്യമായ ജനാധിപത്യ ധർമ്മം നിർവ്വഹിച്ചു വരുന്നവരാണ് ഐക്യജനാധിപത്യ മുന്നണി പ്രവർത്തകർ, അത് അവരുടെ ഉന്നതമായ മാനവബോധം കൊണ്ടാണ്, അദ്ദേഹം പറഞ്ഞു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് പ്രഫസർ തോന്നയ്ക്കൽ ജമാൽ അദ്ധ്യക്ഷത വഹിച്ചു. എം എൽ എ മാരായ ഡോ: എം.കെ മുനീർ, കെ.പി .എ മജീദ്, പി ഉബൈദുള്ള,മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബിമാപള്ളി റഷീദ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.കെ.എസ്.എ ഹലീം, കെ.എം സി സി നേതാക്കളായ അൻവർ ഷാ പുതു കുറിച്ചി, സാദിഖ് നെടുമങ്ങാട്, ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ്, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ അഡ്വ: എസ്എൻ പുരം നിസ്സാർ, പെരിങ്ങമ്മല സലീം, ചാന്നാങ്കര എം.പി കുഞ്ഞ്, അഡ്വ.പാച്ചല്ലൂർ നജ്മുദ്ദീൻ, ബലരാമപുരം ഖരീം.വനിത ലീഗ് നേതാവ് സബീന മറ്റപ്പള്ളി, യൂത്ത് ലീഗ് നേതാക്കളായ ഷഹീർ ഖരീം, ഫറാസ് മറ്റപ്പള്ളി, പ്രവാസി ലീഗ് നേതാവ് കെ എച്ച് എം അഷറഫ് ,എസ്, ഇ, യു സെക്രട്ടറി പോത്തൻകോട് റാഫി എന്നിവർ പ്രസംഗിച്ചു
ചിത്രം – കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ദുബൈ കെ.എം സി.സി തിരുവനന്തപുരംജില്ല മുസ്ലിം ലീഗിന് നൽകിയ ഉപകരണങ്ങൾ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലികുട്ടി വിതരണം ചെയ്യുന്നു. എം എൽ.എമാരായ ഡോ: എം.കെ മുനീർ, കെ.പി എ മജീദ്, പി, ഉബൈദുള്ള എന്നിവർ സമീപം
